മന്തി കഴിക്കാനെത്തിയവർക്ക് മർദനം
പാലക്കാട്: ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം നടന്നത്.
ഭക്ഷണം കഴിക്കാനായി എത്തിയ കുടുംബത്തെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇവർ മദ്യലഹരിയിലായിരുന്നു എന്നും പരാതിയിലുണ്ട്.
ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തെയാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
സംഭവത്തിൽ 3 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
അതിനിടെ പ്രശ്നത്തിൽ ഇടപെടാൻ വന്ന എസ്ഐക്കും മർദ്ദനമേറ്റു. സബ് ഇൻസ്പെക്ടർ ഗ്ലാഡിങ് ഫ്രാൻസിസിനാണ് മർദ്ദനമേറ്റത്.
കണ്‍സെഷന്‍ ചോദിച്ച വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം
കോഴിക്കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനശ്വര്‍ സുനിലാണ് മര്‍ദ്ദനത്തിനിരയായത്.
ബസ് ജീവനക്കാര്‍ കണ്‍സഷന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി.
താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യുന്നതിനായാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഓടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്.
എന്നാൽ കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, അനശ്വര്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ നെറ്റിക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഓടിക്കൊണ്ടിരുന്ന ബസിൽ താമരശ്ശേരി പഴയ സ്റ്റാന്റിനും, പുതിയ സ്റ്റാന്റിനും ഇടക്ക് വെച്ചായിരുന്നു മര്‍ദ്ദനം.
ഓമശ്ശേരിയില്‍ നിന്നും വരുന്ന ബസ്സിലാണ് അനശ്വറിന്റെ സുഹൃത്തുക്കള്‍ കയറിയിരുന്നത്. എന്നാല്‍ തിരക്കു കാരണം അനശ്വറിന് കയറാന്‍ സാധിച്ചില്ല. തുടർന്നാണ് മറ്റൊരു ബസ്സില്‍ താമരശ്ശേരിയില്‍ എത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് അസാറോ എന്ന ബസില്‍ കയറിയത്.
ആദ്യം കുട്ടിയെ ക്ലീനര്‍ ബസില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഇതു കണ്ട ഓട്ടോ തൊഴിലാളികളാണ് കുട്ടിയോട് ബസില്‍ തിരികെ കയറാന്‍ ആവശ്യപ്പെട്ടത്.
അതിനു ശേഷമാണ് കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തത്.
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് മർദനം; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്…!
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദ്ദനം.ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്.
തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം.
ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു.പരിക്കേറ്റ പപ്പു കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പോലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Summary: A family who went to a hotel in Ottapalam to have Mandi was attacked by a group of youths. The incident occurred around 8:30 PM last night.