യു.എസ്.ലെ വെള്ളപ്പൊക്കം: 50 മരണം
ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്ഥിരീകരണം.
ഗ്വഡലൂപ് നദി 45 മിനിട്ടിനുള്ളിൽ 26 അടി വരെ ഉയരത്തിൽ ഒഴുകിയപ്പോൾ പ്രദേശത്ത് ഒരുക്കിയിരുന്ന വേനൽക്കാല ക്യാമ്പുകൾ ഒലിച്ചു പോയിരുന്നു.
ഇവിടെ നിന്നും 27 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. കെർ കൗണ്ടിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 43 പേരും അടുത്തുള്ള കൗണ്ടികളിൽ എട്ടുപേരും മരിച്ചതായാണ് സ്ഥിരീകരണം.
ഒട്ടേറെയാളുകളെ കാണാതായവരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. എന്നാൽ സമയം മുന്നോട്ടു പോകുന്തോറും കാണാതായവരെ കണ്ടെത്താനുള്ള സാധ്യത കുറയുകയാണ്.
അവർ മരിച്ചിരിക്കാമെന്നും അധികൃതർ പ്രതികരിച്ചു. വീടുകളും വാഹനങ്ങളും ഉൾപ്പെടെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയിരുന്നു.
കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലിനായി 1700 ൽ അധികം ആളുകൾ ഏർപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കണ്ടെടുത്ത മൃതദേഹങ്ങളിൽ 12 മുതിർന്നവരേയും അഞ്ച് കുട്ടികളേയും ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടറും ഡ്രോണുകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
സിഖ് വിശ്വാസിയുടെ പ്രാർഥനയെ അവഹേളിച്ച് യു.എസ്. റിപ്പബ്ലിക്കൻ കോൺഗ്രസ് വനിതാ അംഗം; പ്രതിഷേധം
യുഎസ് ഹൗസിൽ ഒരു സിഖ് വിശ്വാസി പ്രാർത്ഥന നടത്താൻ പാടില്ലായിരുന്നു എന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് വനിതാ അംഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം.
ഇല്ലിനോയിസ് പ്രതിനിധിയായ മേരി മില്ലറാണ് വെള്ളിയാഴ്ച എക്‌സിൽ കുറിച്ച പോസ്റ്റിൽ പ്രാർഥനയെ വിമർശിച്ചത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ ഡിലീറ്റ് ചെയ്തു.
തെക്കൻ ന്യൂജേഴ്‌സിയിൽ നിന്നുള്ള സിഖ് ഗ്രന്ഥി ഗിയാനി സിംഗ് സഭയുടെ പ്രഭാത പ്രാർത്ഥന നടത്താൻ പാടില്ലായിരുന്നുവെന്നായിരുന്നു റിപ്പബ്ലിക്കൽ അംഗത്തിൻ്റെ പ്രസ്താവന.
മില്ലർ ആദ്യം സിങ്ങിനെ ഒരു മുസ്ലീമായി തെറ്റിദ്ധരിച്ചു, ആ വിശ്വാസത്തിലുള്ള ഒരാൾക്ക് സഭയിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിയത് “അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നു” എന്നും അത് “ഒരിക്കലും അനുവദിക്കാൻ പാടില്ലായിരുന്നു” എന്നും പറഞ്ഞു,
“അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ട്രമായിട്ടാണ് സ്ഥാപിതമായത്, നമ്മുടെ സർക്കാർ ആ സത്യം പ്രതിഫലിപ്പിക്കണം, അതിൽ നിന്ന് കൂടുതൽ വ്യതിചലിക്കരുത്” എന്ന് ഞാൻ വിശ്വസിക്കുന്നു, മില്ലർ തുടർന്നു. “ദൈവം കരുണ കാണിക്കട്ടെ. എന്നായിരുന്നു പോസ്റ്റിൻ്റെ പൂർണ രൂപം.
മുസ്ലീം എന്നത് സിഖ് എന്നാക്കി മാറ്റാൻ മില്ലർ പിന്നീട് തന്റെ പോസ്റ്റ് എഡിറ്റ് ചെയ്തു – വീണ്ടും പ്രതിഷേധം ഉയർന്നതോടെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
“ഇത്രയും വിവരമില്ലാത്തതും വെറുപ്പുളവാക്കുന്നതുമായ ഒരു തീവ്രവാദി യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ സേവനമനുഷ്ഠിക്കുന്നത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ഡെമോക്രാറ്റിക് ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു.
ഇന്ന് രാവിലെ സിഖ് പ്രാർത്ഥനയെക്കുറിച്ചുള്ള എന്റെ സഹപ്രവർത്തകന്റെ പരാമർശങ്ങളിൽ ഞാൻ അസ്വസ്ഥനാണ്, അത് പിന്നീട് ഇല്ലാതാക്കി.
രാജ്യത്തുടനീളവും – മധ്യ താഴ്‌വരയിലും – സിഖ്-അമേരിക്കക്കാർ നമ്മുടെ സമൂഹങ്ങളിലെ വിലമതിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന അംഗങ്ങളാണ്.
എന്നിട്ടും അവർ പീഡനവും വിവേചനവും നേരിടുന്നു. കാലിഫോർണിയയിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ ഡേവിഡ് വലഡാവോ വെള്ളിയാഴ്ച പറഞ്ഞു . വിവിധ നേതാക്കൾ പ്രസ്താവനയെ അപലപിച്ചിട്ടുണ്ട്.
‘ഇംഗ്ലീഷ്’ യു.എസ്സിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള ചരടുവലികളുമായി ട്രംപ്
വാഷിങ്ടൺ: യു.എസ്സിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സർക്കാരും സർക്കാർ ഫണ്ട് ലഭിക്കുന്ന ഏജൻസികളും ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഭാഷാസഹായം നൽകണമെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ഇറക്കിയ ഉത്തരവ് റദ്ധാക്കുന്ന തരത്തിലുള്ളതാവാം ട്രംപിന്റെ ഉത്തരവ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ പരിഗണിക്കുന്നതിലൂടെ രാജ്യത്തെ ഐക്യം വർധിപ്പിക്കാനും, സർക്കാർ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.
നിലവിൽ യു.എസ്സിലെ 50 സംസ്ഥാനങ്ങളിൽ 30-ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയവയാണെന്നാണ് യു.എസ്. ഇംഗ്ലീഷ് പറയുന്നു. ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമാണ് യു.എസ്. ഇംഗ്ലീഷ്.
പതിറ്റാണ്ടുകളായി യു.എസ്. കോൺഗ്രസിലെ അംഗങ്ങൾ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിർമ്മാണത്തിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല.
ട്രംപ് യു.എസ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കകം തന്നെ വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് അദ്ദേഹം നീക്കം ചെയ്തിരുന്നു. സ്പാനിഷ് സംഘടനകൾ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
Summary:
In a devastating flood in Texas, 50 people have been confirmed dead, including 15 children. The majority of the deaths — 43 — occurred in Kerr County, while the remaining 7 fatalities were reported from nearby counties.