പാകിസ്ഥാനിൽ പൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്ഥാനിൽ പൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ 25 വർഷമായി ഉണ്ടായിരുന്ന ഓഫീസ് പ്രവർത്തങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. ഇന്ത്യ പോലെ പാകിസ്ഥാനിൽ വളരുന്നൊരു വിപണിയില്ല എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റത്തിന് കാരണം.

ലോകവ്യാപകമായി മൈക്രോസോഫ്റ്റ് നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്നത്.

ഇന്ത്യയിലെയോ മറ്റ് വളര്‍ന്നുവരുന്ന ടെക് വിപണികളിലെയോ പോലെ എഞ്ചിനീയര്‍മാരുടെ സംഘമോ ആസ്യൂര്‍, ഓഫീസ് പ്രൊഡക്‌ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ മൈക്രോസോഫ്റ്റിന് പാകിസ്ഥാനിലില്ല.

മൈക്രോസോഫ്റ്റ് വിൻഡോസിന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക തകരാർ; അവസരം മുതലെടുക്കാൻ ക്രിമിനലുകളും

‘ഉപഭോക്താക്കള്‍ക്കാണ് കമ്പനിയുടെ ഏറ്റവും വലിയ പരിഗണന, ഉയര്‍ന്ന നിലവാരമുള്ള സേവനം അവര്‍ക്ക് പ്രതീക്ഷിക്കാമെന്നും’ മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി.

രാജ്യത്തെ പ്രവര്‍ത്തന മോഡല്‍ മരുകയാണെങ്കിലും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ മാറ്റം കൊണ്ട് ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിടില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

പാകിസ്ഥാനില്‍ മാത്രമല്ല, മറ്റ് ചില രാജ്യങ്ങളിലും പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം…!

ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം. ബീറ്റ ടെക്നോളജീസിന്റെ ആലിയ സിഎക്സ് 300 എന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് വിമാനം ആണ് യാത്രക്കാരുമായി പറന്നുയർന്നത്.

റിപ്പോർട്ട് അനുസരിച്ച്, ഈ മാസം ആദ്യം, ഈസ്റ്റ് ഹാംപ്ടണിൽ നിന്ന് യുഎസിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 4 യാത്രക്കാരെ വഹിച്ചുകൊണ്ട് പറന്ന വിമാനം വെറും 30 മിനിറ്റിനുള്ളിൽ ഏകദേശം 130 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.

ഈ ഇലക്ട്രിക് വിമാനത്തിന്റെ യാത്രാ ചെലവ് വെറും 694 രൂപ മാത്രമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ധനച്ചെലവ് ഏകദേശം 13,885 രൂപയായിരുന്നു.

ഇതിനുപുറമെ, ശബ്ദമുണ്ടാക്കുന്ന എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകളുടെയും അഭാവം മൂലം യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം സമ്മാനിക്കാൻ കഴിഞ്ഞു.

“ഈസ്റ്റ് ഹാംപ്ടണിൽ നിന്ന് ജെഎഫ്‌കെയിലേക്ക് യാത്രക്കാരുമായി പറന്ന 100% ഇലക്ട്രിക് വിമാനമാണിത്, ന്യൂയോർക്ക് പോർട്ട് അതോറിറ്റിക്കും ന്യൂയോർക്കിനും ഇത് ആദ്യമായിരുന്നു.

35 മിനിറ്റിനുള്ളിൽ ഞങ്ങൾ 70 നോട്ടിക്കൽ മൈൽ (ഏകദേശം 130 കിലോമീറ്റർ) ദൂരം സഞ്ചരിച്ചു. ചാർജ് ചെയ്യാനും പറത്താനും ഏകദേശം $8 ഇന്ധനം ചിലവായി. പൈലറ്റിനും വിമാനത്തിനുമുള്ള പണം വെവ്വേറെയാണെങ്കിലും, ഇത് വളരെ ലാഭകരമാണ്.” ബീറ്റ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ കൈൽ ക്ലാർക്ക് പറഞ്ഞു.

കമ്പനി പറയുന്നതനുസരിച്ച്, CX300 നൽകുന്ന സുഖസൗകര്യങ്ങളും സൗകര്യങ്ങളും യാത്രക്കാർക്കിടയിൽ ഇലക്ട്രിക് വിമാന യാത്രയെ ജനപ്രിയമാക്കും.

2017 ൽ സ്ഥാപിതമായ ബീറ്റ ടെക്നോളജീസ് വെർമോണ്ടിലാണ് ആസ്ഥാനമാക്കിയത്. ഇലക്ട്രിക് വിമാനങ്ങളുടെ ഉത്പാദനം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി കമ്പനി അടുത്തിടെ 318 മില്യൺ ഡോളർ ധനസഹായം സ്വരൂപിച്ചു.

കഴിഞ്ഞ 6 വർഷമായി, കമ്പനി സാധാരണ ടേക്ക് ഓഫ്, ലാൻഡിംഗ് CX300 മോഡലിലും അതിന്റെ ആലിയ 250 eVTOL ലും പ്രവർത്തിക്കുന്നു.

വർഷാവസാനത്തോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സർട്ടിഫിക്കേഷൻ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കുന്ന ബീറ്റ വിമാനങ്ങൾ ഉള്ളതിനാൽ, നഗരങ്ങൾക്കിടയിലുള്ള ഹ്രസ്വ യാത്രകൾക്ക് ഇത് മികച്ചതാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Summary:
Tech giant Microsoft is preparing to shut down its office operations in Pakistan after 25 years. The primary reason for this decision is the lack of a growing market in Pakistan, unlike India, where Microsoft continues to see substantial growth.


spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

Related Articles

Popular Categories

spot_imgspot_img