ബാബ രാംദേവിന് തിരിച്ചടി

ബാബ രാംദേവിന് തിരിച്ചടി

ന്യൂഡൽഹി: മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറിയുടെ അംശം ചേർത്തിട്ടുണ്ടെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും പ്രചരിപ്പിച്ച് പരസ്യം നൽകിയതിന് പതഞ്ജലിയെ വിലക്കി ഡൽഹി ഹൈക്കോടതി.

ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നതിന് എതിരെയാണ് ഹൈക്കോടതി വിലക്ക്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചെയ്യുന്ന പരസ്യം നൽകുന്നത് നിർത്തണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും കുട്ടികൾക്ക് ഹാനികരമാണെന്നുമായിരുന്നു പതഞ്ജലിയുടെ പരസ്യം. റൂഹ് അഫ്സ പാനീയത്തിനെതിരെയുള്ള അധിക്ഷേപ പരസ്യം നൽകിയതിനും പതഞ്ജലിയെ ഹൈക്കോടതി വിലക്കിയിരുന്നു.

അതേസമയം, മുമ്പും സമാനമായ രീതിയിൽ പതഞ്‌ജലി വിവാദമുയർത്തിയിരുന്നു. അലോപ്പതിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് കഴിഞ്ഞ വർഷം സുപ്രീം കോടതി ബാബ രാംദേവിനെതിരെ നടപടിയെടുത്തിരുന്നു.

തലകുത്തി നിന്നിട്ട് കാര്യമില്ല, തലതിരിഞ്ഞ പരസ്യങ്ങൾക്ക് നൽകിയ മാപ്പ് അത്ര പോരാ; പതഞ്ജലിയുടെ മാപ്പ് കാണാൻ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ സംഭവത്തിൽ പതഞ്ജലിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതി ചോദിച്ചു.

സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്‌ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി കോടതി 30ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായി.

മാപ്പപേക്ഷ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീം കോടതിയെ അറിയിച്ചു.

സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ

നിങ്ങൾ പത്രങ്ങളിൽ സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലിയുടെ ചോദ്യം. 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യമായി നൽകി.

ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോഹ്തഗി പറഞ്ഞു. നിങ്ങൾ സാധാരണ നൽകാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നും ജ‍ഡ്ജി ചോദിച്ചു.

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ നിയമം പ്രയോഗിക്കാത്തതിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും കോടതി വാദത്തിനിടെ വിമർശിച്ചു. ഇത്തരം പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതിയെ വിമർശിച്ച ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്ന് ഐഎംഎ വാദിച്ചു. രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

English Summary:

The Delhi High Court has restrained Patanjali from running advertisements that claim other brands’ chyawanprash products contain mercury and are harmful to health. The court issued the order in response to defamatory ads targeting Dabur’s chyawanprash. The High Court directed Patanjali to stop airing misleading advertisements that could misinform consumers.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ ആലപ്പുഴ: ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു...

വാൻ ഹായ് 503; വിഡിആർ വിവരങ്ങൾ വീണ്ടെടുത്തു

വാൻ ഹായ് 503; വിഡിആർ വിവരങ്ങൾ വീണ്ടെടുത്തു കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന്...

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ...

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു തൃശൂർ: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച്...

ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു

ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു ഇടുക്കി: രാജകുമാരിയിൽ ഭാര്യയുടെ സംസ്കാര ദിവസം...

മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; നഷ്ടപ്പെട്ട 30 മാർക്ക് പുനർ മൂല്യനിർണയത്തിൽ വാങ്ങി വിദ്യാർഥിനി

ഹയർ സെക്കൻഡറി മൂല്യനിർണയത്തിലുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് 30...

Related Articles

Popular Categories

spot_imgspot_img