യുകെയിൽ വീട് വാങ്ങാൻ ആലോചിക്കുന്ന മലയാളികൾക്ക് കോളടിച്ചു…! ഭവന വിപണിയിൽ സുപ്രധാന മാറ്റം:

യുകെയിൽ വീട് വാങ്ങാൻ ആലോചിക്കുന്നവർക്ക് കോളടിച്ചിരിക്കുകയാണ്. വീടുകളുടെ വിലയിൽ വലിയ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മലയാളികൾ അടക്കമുള്ളവർ സന്തോഷത്തിലാണ്.

രനികുതി ഇളവ് അവസാനിച്ചതോടെ വീടുകൾ വാങ്ങാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആയ നേഷൻവൈഡിൻ്റെ കണക്കനുസരിച്ച് ജൂണിൽ ഒരു വീടിൻറെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി.

2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ണ്ട് വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് .

നിലവിൽ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകൾ ഏപ്രിലിൽ അവസാനിച്ചിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാൻ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ അത് വിപണിയെ കാര്യമായി സ്വാധീനിക്കും.

പ്രോപ്പർട്ടി പോർട്ടലായ റൈറ്റ്മൂവ് ജൂണിൽ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോർട്ട് ചെയ്തത്.ട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വീട് വാങ്ങുന്നവരെ കണ്ടെത്താൻ വിൽപ്പനക്കാർ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിടുകയാണ്. എന്നാൽ, വേനൽക്കാലം പുരോഗമിക്കുമ്പോൾ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു...

ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു

ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു ഇടുക്കി: രാജകുമാരിയിൽ ഭാര്യയുടെ സംസ്കാര ദിവസം...

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങുന്നു

സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങുന്നു ന്യൂഡല്‍ഹി: സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ...

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ് മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന്...

Related Articles

Popular Categories

spot_imgspot_img