web analytics

കോലഞ്ചേരിയിലെ ലാംബ്രോമെലൻ തട്ടിപ്പ് സ്ഥാപനം; ആൾമാറാട്ടം, ആധാർ തിരുത്തൽ, വിസ തട്ടിപ്പ്, ബാങ്ക് തട്ടിപ്പ്… ഓടക്കാലിക്കാരൻ സുഭാഷ് പിടിയിലായത് ഇങ്ങനെ

കൊച്ചി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്.

2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ മാസം വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലൻ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് . 

കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥന്റെ ആധാർ കാർഡ് അഡ്രസും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയത്.  

ജോലി അന്വേഷിച്ചു എത്തിയ ഒരാളുടെ അക്കൗണ്ട് നമ്പർ ട്രാൻസാക്ഷൻ കാണിക്കുന്നതിന്നയി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഇടപാടുകൾ നടത്തിയത്.

ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രിൽ മാസം വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞു വ്യാജ എഗ്രിമെൻ്റുകൾ തയ്യാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി  മുങ്ങുക ആയിരുന്നു.  

പ്രതി യുടെ പേരും അഡ്രസും വ്യാജമായിരിന്നിടത്തു നിന്നാണ് പുത്തൻകുരിശ് പോലീസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തിയത്.   

തിരിച്ചറിയാതിരിക്കാൻ ബസിലായിരുന്നു പ്രതിയുടെ യാത്രകൾ. പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ ഇയാൾ വെങ്ങോല ഭാഗത്തെ വാടക വീട്ടിൽ നിന്നും രാത്രിയിൽ മുങ്ങുക ആയിരുന്നു. 

പാലക്കാട് തിരുവില്ലുവാമലയിൽ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളെ സാഹസികമായിയാണ് പോലീസ് പിടികൂടിയത്. 

2009 ൽ കോതമംഗലം അജാസ് വധക്കേസിൽ ഒന്നാംപ്രതിയായി 2018 വരെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ 

പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ ഇൻസ്പെക്ടർ എൻ. ഗിരീഷ്, എസ്.ഐമാരായ കെ.ജി ബിനോയി. ജി ശശിധരൻ, എ.എസ് മാരായ ബിജു ജോൺ ,കെ.കെ സുരേഷ്കുമാർ,വിഷ്ണു പ്രസാദ്, 

സീനിയർ സി പി ഒ മാരായ രാജൻ കാമലാസനൻ, പി.ആർ അഖിൽ, പി.എം റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

English Summary :

Man Arrested for Duping Lakhs by Offering Fake Job Opportunities Abroad.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ കൊല്ലം:...

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും! അപമാനിച്ചതിന് യുവതിക്ക് 2.5 ലക്ഷം രൂപ പിഴ; അബുദാബി കോടതിയുടെ കടുത്ത നടപടി

അബുദാബി: വാക്കും പെരുമാറ്റവും അതിരുവിട്ടാൽ പ്രവാസലോകത്ത് വലിയ വില നൽകേണ്ടി വരുമെന്ന്...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പച്ചക്കൊടി വീശും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ...

Related Articles

Popular Categories

spot_imgspot_img