താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ ?
താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നതിന് ശാസ്ത്രീയ വിശദീകരണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിയ്ക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്‌സണിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.
ക്ലീന്‍ ഷേവ് അടക്കമുള്ള വിവിധ തരത്തിലുള്ള ലുക്കുകളുമായി നടത്തിയ മത്സരത്തിലാണ് താടിക്കാര്‍ മുന്നിലെത്തിയിരിക്കുന്നത്.
ജീവിതകാലം നിലനില്‍ക്കേണ്ട ബന്ധത്തിനായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ മിക്ക പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് താടിയുള്ളവരെയായിരുന്നെന്ന് തെളിവു സഹിതം വിശദികരിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
താടിക്കാരില്‍ പക്വത കൂടുതലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവരൊരിക്കലും പക്വതയില്ലാതെ പെരുമാറില്ല എന്ന ധാരണയാണ് ഇവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്ന് പഠനം പറയുന്നു.
നല്ല രക്ഷിതാവാകാന്‍ ഏറ്റവും അനുയോജ്യരും താടിക്കാരാണെന്നാണ് ഡിക്‌സണ്‍ കണ്ടെത്തിയത്.
ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ താടി നീട്ടിവളര്‍ത്തുന്നവരാണ് സ്ത്രീകള്‍ക്ക് സെക്‌സിയായി തോന്നുന്നതെന്നും പറയുന്നു.