web analytics

കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

പള്ളിപ്പുറം സ്വദേശികളായ കളരിത്തറ വീട്ടില്‍ ജയരാജ്(27), പുത്തന്‍ നികത്തില്‍ അതുല്‍ കൃഷ്ണ(27), മണ്ണാറംകാട് വീട്ടില്‍ യദുകൃഷ്ണന്‍(25) എന്നിവരാണ് വാട്ടര്‍ ടാങ്കില്‍ അനധികൃതമായി കയറിയത്.

ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. മദ്യലഹരിയിൽ യുവാക്കൾ 24 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ കയറുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.

തുടർന്ന് പൊലീസെത്തി യുവാക്കളെ താഴെയിറക്കി അറസ്റ്റ് രേഖപ്പെടുത്തി. ടാങ്ക് മലിനമായതിനാല്‍ തന്നെ ടാങ്കിലെ വെള്ളം മുഴുവന്‍ അധികൃതര്‍ വറ്റിക്കേണ്ടി വന്നു.

ഇതേത്തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ടാങ്കിന് 16 ലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടുപോകാനുള്ള ശേഷിയുണ്ട്. 50,0000ത്തിലധികം ആളുകളുടെ കുടിവെള്ള വിതരണം ആണ് രണ്ട് ദിവസത്തേയ്ക്ക് തടസപ്പെട്ടത്.

പ്രാഥമിക കണക്കനുസരിച്ച് കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. വരും ദിവസങ്ങളിലെ കൃത്യമായ കണക്കറിയാന്‍ കഴിയുകയുള്ളു.

വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം ചൊവ്വാഴ്ചയോടെ വീണ്ടും വെള്ളം വിതരണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Summary: Three youths who were caught bathing in the Kerala Water Authority tank at Pallippuram have been remanded for 14 days.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി; ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി;...

ഹൂസ്റ്റണിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം

വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം ഹൂസ്റ്റണിലുള്ള കുടുംബാംഗങ്ങളുടെ...

പട്ടയക്കുരുക്ക് ഇനി അഴിയാക്കുരുക്ക്; സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ

സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ ഇടുക്കി...

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണം നഷ്ടപ്പെട്ടു

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

Related Articles

Popular Categories

spot_imgspot_img