അമ്പലപ്പുഴ: പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും കരുതിയിരുന്ന ബാഗ് യാത്രാ മധ്യേ നഷ്ടപ്പെട്ടതായി പരാതി. ലോട്ടറി ഏജന്‍റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്‍റെ ബാഗാണ് നഷ്ടപ്പെട്ടത്.
ജീവനക്കാരനായ സാമിൽ നിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ വെച്ചാണ് ബാഗ് നഷ്ടമായത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിട്ടാണ് സഞ്ചരിച്ചിരുന്നത്.
യാത്രക്കിടെ വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്.
ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെ മുതൽ
ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ് എന്ന് റെയിൽവേ അറിയിച്ചു.
എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. എന്നാൽ സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല.
500 കി.മീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിലാണ് കൂട്ടുന്നത്. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിക്കുന്നത്. രാജ്യത്ത് ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
Summary: A lottery agent from Edathua, Alexander of Chekkidikkad Veleparambil, reported losing a bag containing cash and prize-winning lottery tickets during travel.