തെരുവുനായക്ക് വെച്ച വെടി തലയിൽ കൊണ്ടു; വിദ്യാർഥിയുടെ നില ഗുരുതരം

ചെന്നൈ: തെരുവുനായക്ക് വെച്ച വെടി വിദ്യാർഥിയുടെ തലയിൽ കൊണ്ട് ഗുരുതര പരിക്ക്. ചെന്നൈ മധുരാന്തകത്ത് ആണ് സംഭവം. സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെടി വെച്ച ശരത് കുമാർ, നായ്ക്കളെ വെടിവയ്ക്കാൻ ഇയാളെ ഏൽപ്പിച്ച വിലങ്കാട് സ്വദേശി വെങ്കടേശൻ എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുരളരശൻ (11) എന്ന ആറാം ക്ലാസ് വിദ്യാർഥിക്കാണ് ഉന്നംതെറ്റി വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചെങ്കൽപെട്ട് ഗവ. ആശുപത്രിയിലെ തീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇരുവരെയും റിമാൻഡ് ചെയ്തു.

2 വയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ചു; തലയോട്ടി തകർന്നു, നട്ടെല്ലിനും ക്ഷതം; കോമ അവസ്ഥയിൽ ചികിത്സയിൽ; കൊടും ക്രൂരത വിമാനത്താവളത്തിൽ

മോസ്കോ∙ വിമാനത്താവളത്തില്‍ വെച്ച് രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയർ‍ത്തി തറയിലടിച്ച് യുവാവ്.

ഇറാൻ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത നടന്നത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകർന്നു. നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ കോമയിലാണ്.

ബെലാറസുകാരനായ വ്‌ലാഡിമിര്‍ വിറ്റകോവ് എന്നയാളാണ് ഇത്തരമൊരു ക്രൂര പ്രവൃത്തി ചെയ്തത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടിയെ എടുത്തുയർത്തി തറയിലടിച്ചത്.

ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി.

റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയപ്പോഴായിരുന്നു ക്രൂരത.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ ബാഗിൽ കൈ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി.

സമീപത്ത് തന്നെയുണ്ടായിരുന്ന വ്‌ലാഡിമിര്‍, ചുറ്റും നോക്കിയ ശേഷം മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി തറയിലടിക്കുകയായിരുന്നു.

നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Summary: A student sustained a serious head injury after a bullet aimed at a stray dog struck him in Madurantakam, Chennai. Two individuals have been arrested

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

Related Articles

Popular Categories

spot_imgspot_img