ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ ജാഗ്രത. ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം. ആളുകളെ ഒഴിപ്പിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചു. സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനായി നിർദേശം നൽകിയിട്ടുണ്ട്.

അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

പിന്നാലെ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുകയും വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും അടച്ചു.

അതേസമയം യു.എസ് ആക്രമണത്തില്‍ ആണവ ചോര്‍ച്ചയുണ്ടായിട്ടില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ഈ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാന്‍ വൃത്തങ്ങള്‍ പറയുന്നു.

ഇറാനിലെ ഫൊര്‍ദൊ ആണവനിലയത്തിലാണ് ആണവായുധമുണ്ടാക്കാനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതെന്നാണ് ഇസ്രയേലും യു.എസും ആരോപിച്ചിരുന്നത്.

ഇതുള്‍പ്പെടെ മൂന്ന് ആണവ നിലയങ്ങളിലാണ് യു.എസ് ബോംബറുകള്‍ ആക്രമണം നടത്തിയത്.

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാനെ ഭീകര രാഷ്ട്രമായി മുദ്രകുത്തിയ ട്രംപ് തീവ്രവാദം വളര്‍ത്തുന്ന ഒന്നാം നമ്പര്‍ രാജ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ദൗത്യം വിജയിച്ചുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. (ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്)

ആയുധങ്ങളും ബോംബുകളും പ്രയോഗിക്കുന്നു. അവരുടെ ജനറലായിരുന്ന ഖാസിം സുലൈമാനി നിരവധി പേരെ കൊന്നൊടുക്കി.

വളരെ മുമ്പെ ഞാന്‍ തീരുമാനിച്ചിരുന്നതാണ് ഞാന്‍ കാരണം ഇത് സംഭവിക്കരുതെന്ന്. ഇത് തുടരില്ലെന്നും അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നു’- ട്രംപ് പറഞ്ഞു.

‘ഇനി ലക്ഷ്യസ്ഥാനങ്ങള്‍ ബാക്കിയാണ്‌. ഏറെ വെല്ലുവിളി നേരിട്ട ദൗത്യമാണ് നടത്തിയത്. സമാധാനമുണ്ടാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.

‘മധ്യപൂര്‍വദേശത്തിന്റെ ഭീഷണിയായ ഇറാന്‍ സമാധാനത്തിന് തയ്യാറാകണം. അവര്‍ അത് ചെയ്തില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ ഇതിനേക്കാള്‍ വളരെ വലുതായിരിക്കും.

40 വര്‍ഷമായി ഇസ്രയേലിന്റെയും അമേരിക്കയുടേയും അന്ത്യമാണ് ഇറാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ ഞങ്ങളുടെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്.

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ബ്രസീലില്‍ സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെയാണ് സ്വംഭവം. ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. (ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം).

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

Related Articles

Popular Categories

spot_imgspot_img