മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴ സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കൂടാതെ മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

‘മിൽമ’ യുടെ അപരൻ ‘മിൽന’; കമ്പനിക്ക് 1 കോടി രൂപ പിഴ!

ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇന്ന് വൈകിട്ട് ആണ് പുറപ്പെടുവിച്ചത്.

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൂടാതെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത.

പരമാവധി 40- 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവില്‍ 26 ക്യാമ്പുകളിലായി 451 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

മഴക്കെടുതിയില്‍ 104 വീടുകള്‍ പൂര്‍ണ്ണമായും 3772 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.

കാലവര്‍ഷം ആരംഭിക്കുകയും ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ 31 വരെ സംസ്ഥാനത്ത് വ്യാപകമായ മഴയാണ് ലഭിച്ചത്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇതിനു പുറമെ വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുന മര്‍ദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ചേക്കാം.

കുട്ടനാട് താലൂക്കിൽ നാളെ അവധി

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

വീട്ടമ്മയുടെ മരണം കൊലപാതകം

കല്‍പ്പറ്റ: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വയനാട് സുല്‍ത്താന്‍ബത്തേരി നമ്പ്യാര്‍കുന്നിലാണ് സംഭവം.

നമ്പ്യാര്‍കുന്ന് സ്വദേശിയായ എലിസബത്തിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Summary : IMD has issued a warning predicting continued heavy rainfall across Kerala. In view of the intense rain forecast, an orange alert has been declared in two districts.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

Related Articles

Popular Categories

spot_imgspot_img