web analytics

പുതിയ കോവിഡിന് വ്യാപനശേഷി കൂടുതൽ

അതിതീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും കോവിഡ് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ് പുതിയ വകഭേഭത്തിന് വ്യാപന ശേഷി കൂടുതൽ. കോവിഡിന്റെ പുതിയ വകഭേദത്തിന് അതിതീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും കോവിഡ് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡിന് സ്വയംപ്രതിരോധം പ്രധാനമാണ്. ആശുപത്രികള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസക് ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

പുതിയ കോവിഡിന് വ്യാപനശേഷി കൂടുതൽ ആയതിനാൽ സാമൂഹിക അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണം. പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുക. പ്രായമായവരും ഗുരുതരരോഗമുള്ളവരും പുറത്തുപോകുന്നത്.

അത്യാവശ്യഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോവുക. ഗര്‍ഭിണികള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോകുന്ന ഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോകുക. പനിയും ജലദോഷവും ഉള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. സന്ദര്‍ശനവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. (പുതിയ കോവിഡിന് വ്യാപനശേഷി കൂടുതൽ)

ആരായാലും ശരി, പ്രധാനമന്ത്രിയെ കാണണോ? കോവിഡ് ടെസ്റ്റ് നടത്തണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം.

ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്….Read More:

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2223 പേർക്കാണ് രോഗം ബാധിച്ചത്. 96 പേരാണ് ചികിത്സയിൽ കഴിയുന്നത്.

എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431 കേസുകൾ എറണാകുളത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് 426, തിരുവനന്തപുരത്ത് 365 രോ​ഗികൾ എന്നിങ്ങനെയാണ് നിലവിലെ കോവിഡ് കേസുകൾ. രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്…Read More

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു…! ഈ ലക്ഷണം പ്രത്യേകം സൂക്ഷിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന:

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. പുതിയ വകഭേദത്തിന് NB.1.8.1 എന്നാണു പേര് നൽകിയിരിക്കുന്നത്. ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ പ്രത്ത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, വെറും ഒരു മാസത്തിനുള്ളിൽ, NB. 1.8.1 ന്റെ ആഗോളതലത്തിൽ സമർപ്പിച്ച രോഗനിരക്കിന്റെ അനുപാതം 2.5% ൽ നിന്ന് 10.7% ആയി ഉയർന്നു, ഇത് ആഗോളതലത്തിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു….Real More

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img