ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. 1915 പേർക്ക് ആണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിൽ.
ഓക്സിജൻ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ രാജ്യത്തെഎല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിലവിൽ6,133 സജീവ കോവിഡ് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് സാഹചര്യവും തയ്യാറെടുപ്പ് നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ജൂൺ 2,3 തീയതികളിൽ യോഗം ചേർന്നിരുന്നു.