തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി സ്ത്രീ മരിച്ചു. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
പാലച്ചിറ ബെെജു ഭവനിൽ ശാന്തയാണ് (65) മരിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ശാന്തയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ചൊവ്വാഴ്ചയോടെ മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശേഷം മഴ വീണ്ടും കനക്കുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വരുന്ന മൂന്ന് ദിവസങ്ങളില്‍ എവിടെയും മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതിനിടെ സംസ്ഥാനത്ത് ചില തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളിലുമാണ് കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രദേശങ്ങളില്‍ രാത്രി 8.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.