യുകെയിൽ ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യൂട്യൂബർ….! ക്രൂരത അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെ; കുറ്റം സമ്മതിച്ചു

യുകെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂട്യൂബറായ ഭർത്താവ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ബ്രാഡ്‌ഫോർഡ് നഗരത്തിൽ പട്ടാപ്പകലാണ് കുൽസുമ അക്തർ (27) ഭർത്താവ് ഹബീബുർ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെയായിരുന്നു ക്രൂരത.

കിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയായ ഹബീബുർ മാസ് ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാൾ യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു.

ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്നിടത്ത് വെച്ച് ഇയാൾ യുവതിയെ കുത്തുകയായിരുന്നു.

തുടർന്ന് കുൽസുമ അക്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കുൽസുമ അക്തറിന്റെയും ഹബീബുർ മാസിന്റെയും വിവാഹ വസ്ത്രത്തിലുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.കേസിൽ തിങ്കളാഴ്ച ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വിചാരണ ആരംഭിക്കും.

പ്രതി മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു. ജസ്റ്റിസ് കോട്ടർ പ്രതിയെ വിചാരണ വരെ കസ്റ്റഡിയിൽ വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

Related Articles

Popular Categories

spot_imgspot_img