നടി അനുശ്രീയുടെ നാടൻ ലുക്കിലുള്ള ഫോട്ടോകൾക്കും വിഡിയോയ്ക്കും സമൂഹമാധ്യമത്തിൽ ആരാധകരേറെയാണ്. വ്യത്യസ്തമായ സാരികളിൽ അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്.
പട്ടുസാരിയിലും ടിഷ്യൂ സാരിയിലുമുള്ളതാണ് പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോയും.
പരമ്പരാഗ ശൈലിയിൽ ഞൊറിഞ്ഞുടുത്ത പിങ്ക് പട്ടുസാരിയിലാണ് ഒരു ലുക്ക് ഫോട്ടോയുള്ളത്. സാരിക്കിണങ്ങുന്ന വിധത്തിൽ പഫ് കൈ ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നതു കാണാം. ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നതും.
പാലക്കയും പതക്കവും പതിച്ച നെക്ലസും മുത്തുകൾ പതിച്ച ജിമിക്കിയും ധരിച്ചിട്ടുണ്ട്. കൈകളിൽ നല്ല സ്റ്റൈലൻ ചുവപ്പും കറുപ്പും കുപ്പിവളയും അണിഞ്ഞിട്ടുണ്ട്. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. സിംപിൾ മേക്കപ്പാണ്. മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്.
കോപ്പർ ഷെയ്ഡിലുള്ള ടിഷ്യൂ സാരിയാണ് മറ്റൊരു ഔട്ട് ഫിറ്റ് ചിത്രം. വൺലെയറായി സ്റ്റൈൽ ചെയ്തിരിക്കുന്ന സാരിക്ക് ഗോൾഡൻ വർക്കുള്ള മെറുൺ ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ആന്റിക് ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറീസ്.
അനുശ്രീയുടെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. അനുശ്രീ കൂടുതൽ സുന്ദരിയായിരിക്കുന്നു. എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്.
‘മാന്യമായ വസ്ത്രധാരണമാണ് അനുശ്രീയുടെത്. ചിലർ കണ്ടുപഠിക്കണം. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാവട്ടെ.’– എന്നും കമന്റുകൾ എത്തി.