മുൻ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു; തൂണിൽ തട്ടി തിരിച്ചുചെന്നത് യുവാവിന്റെ അടുത്തേക്കുതന്നെ; ദാരുണാന്ത്യം

മുൻ കാമുകിയോടുള്ള വൈരാഗ്യം തീർക്കാൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണിൽ തട്ടി ചെയ്ത് തിരിച്ചുവന്നു പൊട്ടി യുവാവിനു ദാരുണാന്ത്യം. തായ്ലൻഡിൽ ആണ് സംഭവം നടന്നത്. കഴിഞ്ഞ മെയ് 23നാണ് സംഭവം. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യില്‍വച്ചാണ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റേഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് സൂറത് തനിയിലെ മുന്‍കാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുന്‍പിലെ തൂണില്‍ തട്ടി ഗ്രനേഡ് യുവാവിന്റെ നേര്‍ക്കുവരികയും ഉടന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഇയാൾ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണിൽ തട്ടി തിരിച്ച് യുവാവിനു നേരെ തന്നെ വരികയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവാവിൻ്റെ മൃതദേഹം.

യുവതിയുമായി യുവാവ് ഏറെ നാളായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു. ഇതിന് മുൻപും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്ന സമയത്ത് യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

കിണറ്റിൽ നിന്നും അസഹ്യമായ ദുർഗന്ധം; നോക്കിയവർ കണ്ടത് അജ്ഞാതനായ പുരുഷന്റെ മൃതദേഹം; പയ്യന്നൂരിൽ ഇന്ന് നടന്നത്….

കണ്ണൂർ പയ്യന്നൂർ എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സമീപവാസികൾ ആണ് മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട് എന്നാണു സൂചന. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്. പോലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കും; സർപ്രൈസ് പ്രഖ്യാപനവുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരിൽ മത്സരം കടുക്കും.

മുൻ തൃപ്പൂണിത്തുറ എംഎൽഎയായാണ് എം സ്വരാജ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌.

അൻവർക്കാ മയപ്പെട്ടു, നിലപാട് മാറ്റി, മാപ്പ് പറഞ്ഞേക്കും…

മലപ്പുറം: യുഡിഎഫിൽ ഘടകക്ഷിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ ഇന്ന് രാവിലെ പ്രഖ്യാപനം നടത്തുമെന്ന നിലപാട് മാറ്റിയിരിക്കുകയാണ് പിവി അൻവർ. ഒരു പകൽകൂടി കാത്തിരിക്കുമെന്ന് പിവി അൻവർ അറിയിച്ചു.

യുഡിഎഫ് യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് അൻവർ മയപ്പെട്ടതെന്നാണ് വിവരം. മുന്നണി യോഗത്തിൽ മുസ്ലിം ലീഗ് അടക്കം തനിക്കുവേണ്ടി സംസാരിക്കും എന്നാണ് അൻവറിന്റെ വിശ്വാസം.

യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നീട്ടുന്നതെന്ന് പി വി അൻവർ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാൻ കഴിയില്ല എന്നും അൻവർ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആര്യാടൻ ഷൗക്കത്തിന് എതിരെ നടത്തി പരാമർശങ്ങൾ പിൻവലിച്ച് പിന്തുണ പ്രഖ്യാപിച്ച് ശേഷം ചർച്ച എന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്റെ സൂചനകളും അൻവർ നൽകിയിട്ടുണ്ട്.

ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ഇന്നലെ തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങൾ ഇപ്പോഴും പ്രതിസന്ധിയായി അൻവറിന്റെ മുന്നിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

Related Articles

Popular Categories

spot_imgspot_img