കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.

ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.

ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.

മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

spot_imgspot_img
spot_imgspot_img

Latest news

എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എൻ.ഡി.എ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്...

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

Other news

കോട്ടയത്ത് ബാറിലെ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ചനിലയിൽ

കോട്ടയം: ബാറിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

കടലിൽ നീന്തുന്നതിനിടെ രണ്ടു യുവാക്കളെ കാണാതായി

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ...

സ്കൂളിൽ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി; വിവാദമായി മുകേഷ് നായരുടെ എൻട്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്‌സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ...

120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വിൽപ്പനക്ക്; സൈബർ അധോലോകത്ത് ഇത്തരമൊരു വിൽപ്പന ഇതാദ്യം

ഫേസ്ബുക്കിൽ വൻ വിവര ചോർച്ച. 120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ...

ട്രാൻസ് ദമ്പതികളുടെ മക്കളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയും വേണ്ട; രക്ഷിതാവ് മതിയെന്ന് കോടതി

കൊച്ചി: ട്രാൻസ് ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയും...

Related Articles

Popular Categories

spot_imgspot_img