ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഷോപ്പിയാനിൽ നിന്നാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് തോക്കും ഗ്രനേഡുമുൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. 44 രാഷ്ട്രീയ റൈഫിൽസ്, കശ്മീർ പോലീസ്, സിആർപിഎഫിന്റെ ബറ്റാലിയൻ 178 എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവരെ പിടികൂടിയത്.

ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചതായും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി മേഖലകളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. നേരത്തെ അതിർത്തിയിൽ പല ഭാഗങ്ങളിലും നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങൾ സേന പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപിന് കനത്ത തിരിച്ചടി; താരിഫ് നയം ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി

വാഷിങ്ടൻ: മറ്റു രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യുഎസ് ഫെഡറൽ കോടതി. മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ അധികാരമില്ല എന്ന് അറിയിച്ച കോടതി താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചത്. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ ട്രംപിന് അധികാരമില്ല എന്നും കോടതി വ്യക്തമാക്കി. പുതിയ തീരുവ ചുമത്തുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചു.

1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി പറഞ്ഞു. ഈ വർഷം ഏപ്രില്‍ രണ്ടിനാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്.

20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ‌എന്നാൽ താരിഫ് നയങ്ങൾ വഴി മറ്റു രാജ്യങ്ങളെ കൊണ്ട് യുഎസിന് അനുകൂലമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരാനും ഫെഡറൽ കമ്മി കുറയ്ക്കാനും ഇത് വഴി സാധിച്ചെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

Related Articles

Popular Categories

spot_imgspot_img