ഫിറ്റ്നസിനായി കഠിനമായ ഡയറ്റും സ്റ്റിറോയിഡും; ഒടുവിൽ ബോഡി ബിൽഡറിന് സംഭവിച്ചത്

ലണ്ടൻ: ഉരുക്കുപോലെയുള്ള ബലിഷ്ഠമായ ശരീരം ഏതൊരു യുവാവും സ്വപ്നം കാണുന്നതാണ്. എന്നാൽ ചിലർ അതിനായി കഠിന പ്രയത്നം ചെയ്യുമെങ്കിലും ചിലർ വലിയ ശ്രദ്ധയൊന്നും നൽകാറില്ല. അത്തരത്തിൽ ബോഡി ബില്‍ഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി സ്റ്റിറോയ്ഡിന് അടിമപ്പെട്ട് സ്വന്തം ജീവന് വേണ്ടി മല്ലടിക്കുകയാണ് ഒരു ബോഡി ബിൽഡർ.

യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സൻ എന്ന യുവാവാണ് കോമയിൽ കഴിയുന്നത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സാക്ക് കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് കഴിച്ചത്.

ഡയറ്റും വെയ്റ്റ് ട്രെയിനിങ്ങിനും പുറമെ വലിയ അളവില്‍ സ്റ്റിറോയ്ഡും സാക്ക് ഉപയോഗിച്ചിരുന്നു. ദിവസവും മൂന്ന് തവണയാണ് യുവാവ് തന്റെ ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് ഇന്‍ജക്ട് ചെയ്തത്.

പെട്ടെന്ന് മസില്‍ പെരുകാനും അതുവഴി ആളുകളുടെ ശ്രദ്ധയിൽ പ്രശംസയും പിടിച്ചു പറ്റാനാണ് പലരും ഡയറ്റിനൊപ്പം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷ വശങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.

ഭക്ഷണത്തിനായി ബ്രൊക്കോളി, ചിക്കന്‍ റൈസ്, മുട്ടയുടെ വെള്ള, സ്റ്റേക്ക് എന്നിവയാണ് സാക്ക് ദിവസവും കഴിച്ചിരുന്നത്. ഇതിന് പുറമെ വെയ്റ്റ് ട്രെയിനിങ്ങിന്റെ ഭാഗമായി 45 മിനിറ്റ് കാര്‍ഡിയോയും ചെയ്തിരുന്നു.

എന്നാൽ ഇവയുടെ അമിതോപയോഗം മൂലം ഈ 32 കാരനു ആദ്യഘട്ടത്തില്‍ അപസ്മാരവും ഛര്‍ദ്ദിയും പിടിപ്പെട്ടു. രോഗം മൂര്‍ച്ഛിച്ചതോടെ സാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടർന്ന് ഏഴ് ദിവസമാണ് അദ്ദേഹം കോമയിലായത്. മൂന്ന് ദിവസം അത്യാസന്ന നിലയിലായെങ്കിലും ഇപ്പോള്‍ സാക്കിന്റെ ആരോഗ്യം ചെറിയ രീതിയില്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

”ഫിറ്റ്നസിനോടുള്ള താല്‍പര്യം പിന്നീട് ബോഡി ഡിസ്മോര്‍ഫിയയിലേക്ക് എത്തി. ഇന്റര്‍നെറ്റിലുള്ള പലരുടെയും ശരീരം വെച്ച് ഞാന്‍ എന്റെ ശരീരത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചെത്തിയാല്‍ ബോഡിബില്‍ഡിങ്ങിനോടും സ്റ്റിറോയ്ഡിനോടുമുള്ള അമിത ആസക്തിക്കെതിരെ ഞാൻ പ്രവര്‍ത്തിക്കും. ഇതിനായി കായികതാരങ്ങളെയും ബോഡി ബില്‍ഡര്‍മാരെയും ബോധവാന്മാരാക്കും,” സാക്ക് പറയുന്നു.

സാക്കിനെ പോലെ നിരവധി യുവാക്കള്‍ ഇന്ന് സ്റ്റിറോയ്ഡുകള്‍ക്ക് അടിമപ്പെടുന്നുണ്ട്. പെട്ടെന്ന് മസിലും ഫിറ്റ്നസും ഉണ്ടാകാന്‍ യുവാക്കള്‍ക്കിടയില്‍ സ്റ്റിറോയ്ഡ് ഉപയോഗം വളരെയധികം വർധിച്ചിരിക്കുകയാണ്.

ശരീരം എപ്പോഴും ചെറുപ്പമായും ആരോഗ്യത്തോടെയിരിക്കുന്നതും നല്ലത് തന്നെയാണ്. എങ്കിലും അമിതമായാൽ അമൃതും വിഷമാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകിയോടുന്നു

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ...

വേട്ടയ്ക്കിടെ മാൻ ആണെന്നു കരുതി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ

വേട്ടയാടാൻ കാട്ടിലേക്കു പോയ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു...

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉണങ്ങിയ തേങ്ങ കയ്യിൽ സൂക്ഷിക്കരുത്‌….! റയിൽവെയുടെ വക മുട്ടൻ പണി കിട്ടും; കാരണം അറിയാമോ….?

ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഉള്ള സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ, യാത്രക്കാർ...

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്; എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം

എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്...

മെഡിസെപ്; ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാം: സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ...

ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു....

Related Articles

Popular Categories

spot_imgspot_img