ആരാണാ ഭാഗ്യവാൻ? ; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇക്കുറി 45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിൽ എത്തിച്ചിരുന്നത്. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഈ വർഷവും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റുപോയത്.

തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉണ്ട്.

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും).

മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് സമ്മാന തുക.

കണ്ടെയ്നറുകൾ തിരുവനന്തപുരം തീരത്തുമെത്തി; കണ്ടെത്തിയത് തകർന്ന നിലയിൽ

തിരുവനന്തപുരം: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, അയിരൂർ, ഇടവ തീരങ്ങളിലാണ് ഇന്നു രാവിലെയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്.

അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചിട്ടുണ്ട്. കണ്ടെയ്നർ പലതും തകർന്ന നിലയിലാണ്. ചാക്കുക്കെട്ടുകൾ തീരത്ത് ചിതറികിടക്കുകയാണ്.

വർക്കല ഇടവ മാന്ത്ര ഭാഗത്ത്‌ തുറന്ന നിലയിലാണ് രണ്ട് കണ്ടെയ്നറുകളാണ് അടിഞ്ഞത്. പുലർച്ചെ മൂന്നുമണിയോടെയാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് കണ്ടെയ്നർ കണ്ടെത്തിയത്. ശക്തമായ തിരമാലകളിൽ കണ്ടെയ്നർ തകർന്ന് ഉള്ളിലുള്ള വസ്തുക്കൾ വെള്ളത്തിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്.

വർക്കല ഓടയം ബീച്ചിന് സമീപത്തും തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. ഈ കണ്ടെയ്നറിൽ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടർന്ന നിലയിലാണ്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതർപ്പണത്തിനായി എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

Related Articles

Popular Categories

spot_imgspot_img