web analytics

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ രണ്ട് വകഭേദങ്ങൾക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മെയ് 19 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ അധ്യക്ഷതയിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഐസിഎംആർ എന്നിവയിലെ വിദഗ്ധരുടെ യോഗം ചേർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ നാല് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ 84 കാരനും മഹാരാഷ്‌ട്രയിൽ 21 കാരനും കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ടൈപ്പ് 1 പ്രമേഹത്തിൽ ഉൾപ്പെടുന്ന ഡയബറ്റിക് കീറ്റോഅസിഡോസിസ് രോഗിയായിരുന്നു മരിച്ച 21 കാരൻ.

കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമായും കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മിക്ക കേസുകളും ആശുപത്രി വാസം ആവശ്യമില്ലാത്തതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ തമിഴ്നാട് തിരുപ്പത്തൂ‍ർ...

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത്

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത് ശബരിമല ∙ സന്നിധാനത്തിലെ...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

Related Articles

Popular Categories

spot_imgspot_img