യുകെ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ തീപിടുത്തം..! ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും മാറ്റിയത് അടുത്തുള്ള ലൈബ്രറിയിലേക്ക്: അറിയാം വിവരങ്ങൾ

യുകെയിൽ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ അഗ്നിബാധ. വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലെക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.

തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് എവോണ്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് വ്യക്തമാക്കുന്നത്. വൈകുന്നേരം 7 മണിയോടെ തീ സുരക്ഷിതമായി അണച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബ്രിസ്റ്റോളും വെസ്റ്റൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും അറിയിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരും അപകടത്തില്‍ പെട്ടിട്ടില്ല. സമയോചിതമായ ഇടപെടലാണ് ആളുകളെ സ്ഥലത്തുനിന്നും മാറ്റാന്‍ സഹായിച്ചത്.

സംഭവസ്ഥലത്ത് നിന്ന് ഇടതൂർന്ന കറുത്ത പുക ഉയരുന്നതും ഗർഭിണികളായ സ്ത്രീകളെ പുറത്തേക്ക് കൊണ്ടുപോകുന്നതും കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചതായി ബ്രിസ്റ്റോൾ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. നഗരമധ്യത്തിലുടനീളം ദൃശ്യമായ കൂറ്റൻ പുകമേഘങ്ങൾ ബ്രിസ്ലിംഗ്ടൺ വരെ എത്തിയതായി ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു.

സൗത്ത്‌വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മേല്‍ക്കൂരയില്‍ നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. അഗ്നിശമനസേനാ വിഭാഗങ്ങള്‍ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന നിരവധി സോളാര്‍ പാനലുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

മേല്‍ക്കൂരയില്‍ അഗ്നി പടര്‍ന്നതോടെയാണ് കുഞ്ഞുങ്ങളെയും, അമ്മമാരെയും മാറ്റേണ്ടി വന്നതെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ സ്ഥിരീകരിച്ചു.

തീപിടുത്തം ഉണ്ടായതോടെ രോഗികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താക്കന്‍മാരെ ആദ്യം പുറത്തേക്ക് മാറ്റി. ഇതോടെ ഭാര്യമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും എന്ത് സംഭവിച്ചെന്ന ആശങ്കയിലായി പലരും. പലരും ഫോണില്‍ ഭാര്യയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 19:00 ഓടെ ആശുപത്രി വീണ്ടും തുറന്നതോടെ ആശങ്കകൾക്ക് വിരാമമായി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

Related Articles

Popular Categories

spot_imgspot_img