സാമ്പത്തിക പ്രശ്നം, തുടർന്ന് പണിസ്ഥലത്ത് തർക്കം; കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നെന്ന് സംശയിക്കത്തക്ക വിധം, കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്.

ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്. ആക്രമണശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് കരുതുന്നത്.

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ നിധീഷുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോൾ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ശ്രുതിയുടെ മൊഴിയെടുത്തെങ്കിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

Related Articles

Popular Categories

spot_imgspot_img