web analytics

പാകിസ്ഥാനു വേണ്ടി ചാരവൃത്തി…ജ്യോതി കേരളത്തിലുമെത്തി; പകർത്തിയത് തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ

കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരവ‍ൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോ​ഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്.

ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി.

കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്.

കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജ്യോതി സന്ദർശനം നടത്തിയതായാണ് സൂചന. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ജ്യോതി എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് കണ്ടെത്തൽ.

കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു ഏറ്റവും പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു തന്ത്രപ്രധാനമായ ഷിപ്‌യാഡ‍് കാണിക്കുന്നത്.

മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു രണ്ടു വിഡിയോകളും ചെയ്തിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണു മറ്റൊരു വ്ലോഗ്. കണ്ണൂരിൽനിന്നു തൃശൂരിലേക്കുള്ള യാത്ര‍ാവിവരണവുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്: വീഡിയോ

തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ: വീഡിയോ ഗാസിയാബാദിലെ ഒരു റസ്റ്റോറന്റിൽ...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

Related Articles

Popular Categories

spot_imgspot_img