web analytics

കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിയാൻ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ധാരണയാവുകയും കേരളത്തിൽ എത്തിയതോടെ ഇടയുകയും ചെയ്ത് കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം.

കെ സുധാകരൻ നോമിനേറ്റ് ചെയ്തയാളെ പിസിസി പ്രസിഡന്റായി നിയമിക്കുകയും വർക്കിങ് കമ്മറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ ഇനി മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

സുധാകരനുമായി രണ്ട് തവണ ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുളള ദീപദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തിയാണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

സുധാകരന്റെ അനാരോഗ്യവും പ്രവർത്തനത്തിൽ സജീവമല്ലെന്നും നേതാക്കൾ പറഞ്ഞതും ആണ് റിപ്പോർട്ടായി നൽകിയത്. ഇക്കാര്യം സുധാകരനേയും ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയിരുന്നു.

ഇതിനുശേഷമാണ് പുനസംഘടനയിലേക്ക് പോയത്. ഇത്രയും പരിഗണന നൽകിയിട്ടും എല്ലാ ദിവസവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.

കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം അറിഞ്ഞില്ലെന്നാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രധാന പരാതി. ഈ സ്ഥാനങ്ങളിൽ നിലവിൽ തന്റെ ടീമിലെ ചിലരെ നിയമിക്കാൻ സുധാകരന് താൽപ്പര്യമുണ്ടായിരുന്നു.

എന്നാൽ അതിന് അവസരം നൽകാതെയാണ് തീരുമാനമുണ്ടായത്. ഇതോടെയാണ് സുധാകരൻ പൊട്ടിത്തെറിച്ചത്. നിലവിൽ സംഘടനാ ചുമതലകളിൽ ഉള്ളവരെ നീക്കാൻ ധാരണയായിട്ടുണ്ട്.

ഇത്തരത്തിൽ സ്ഥാനം നഷ്ടമാകുന്നവർ കൂടി സുധാകരന്റെ ഈ ഇടപെടലിന് പിന്നിലുണ്ടെന്നാണ് കോൺഗ്രസിലെ സംസാരം.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു: വീഡിയോ

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

Related Articles

Popular Categories

spot_imgspot_img