കൊല്ലത്ത് മാതാവിനെയും മകനെയും മറിച്ചനിലയിൽ കണ്ടെത്തി. കൊല്ലം – തഴുത്തല പികെ ജംഗ്ഷനടുത്ത് കിഴവൂരിലാണ് സംഭവം. കിഴവൂർ എസ്. ആർ. മൻസിലിൽ നസീയത്ത (52), മകൻ ഷാൻ(31) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്.
ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഷാന്‍ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.
രാവിലെ നസിയത്ത് ബന്ധുക്കളോട് തങ്ങൾ മരിക്കാൻ പോകുകയാണെന്ന് ഫോണിൽ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോൾ ആണ് നാസിയത്തിനെ കഴുത്ത് അറുത്ത നിലയിലും ഷാനിനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും