web analytics

കരിപ്പൂരിൽ വൻ ലഹരിവേട്ട; പിടികൂടിയത് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവരുന്നതിനിടെയാണ് സംഭവം.

18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്‍റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ട്രെയിനിലെ മിഡിൽബർത്ത് വീണ് യുവതിയുടെ തലയ്ക്ക് പരിക്ക്

ചെന്നൈ: ട്രെയിനിലെ മിഡിൽ ബർത്ത് വീണ് യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈ മുഗളിവാക്കം സ്വദേശി സൂര്യക്കാണ് പരിക്കേറ്റത്.

പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. മിഡിൽബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്ന സൂര്യയുടെ തലയിലേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു.

അതേസമയം കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടകാരണമെന്നാണ് റെയിൽവേ നൽകിയ വിശദീകരണം. പരിക്കേറ്റ സൂര്യയെ സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ജൂൺ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽബർത്തിന്റെ കൊളുത്തൂരി വീണ് മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. ലോവർബർത്തിൽ കിടന്നിരുന്ന യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി പത്തനംതിട്ട: പത്തനംതിട്ട...

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ ആലപ്പുഴ: ആലപ്പുഴ ചാരുംമൂടിൽ പ്രായപൂർത്തിയാകാത്ത...

Related Articles

Popular Categories

spot_imgspot_img