സംസ്ഥാനത്ത് ഊട്ടിയിലെ ഗുണനിലവാരത്തിൽ ശീതകാല പച്ചക്കറികൾ വിളയുന്ന പ്രദേശമാണ് ഇടുക്കിയിലെ വട്ടവട. വട്ടവടയിലെത്തുന്ന സഞ്ചാരികൾകളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത് സ്‌ട്രോബറി കൃഷിയും സ്‌ട്രോബറി ഉത്പന്നങ്ങളുമാണ്.
മൂന്നാറിൽ നിന്നും 42 കിലോമീറ്റർ മാത്രം ദൂരമുള്ള ചെറുഗ്രാമമായ വട്ടവടയിൽ പ്രധാന ജങ്ഷനോട് ചേർന്ന് തന്നെ ഓട്ടേറെ സ്‌ട്രോബെറിത്തോട്ടങ്ങളുണ്ട. തോട്ടങ്ങളോട് ചേർന്ന് പലയിടത്തും ഔട്ട്‌ലെറ്റുകളുമുണ്ട്.
സ്‌ട്രോബെറിപ്പഴങ്ങളും, പൾപ്പും, ജാമുകളും വാങ്ങാൻ കഴിയും. ഫാമിൽ വെയിലടിച്ച് നന്നായി പഴുത്ത് നിൽക്കുന്ന സ്‌ട്രോബെറികൾ പറിച്ച് തിന്നാനും ഉടമകൾ അനുവദിക്കും.
വെയിലേറ്റ ഫ്രഷ് സ്‌ട്രോബെറികൾ പറിച്ചുകഴിക്കുമ്പോൾ ലവലേശം പുളിയില്ല മധുരം തന്നെ. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി പുളിയില്ലാത്ത ഗുണമേന്മയുള്ള സ്‌ട്രോബെറിയാണ് വട്ടവടയിലുള്ളത്.
500-600 രൂപയാണ് സ്‌ട്രോബെറികൾക്ക് സഞ്ചാരികളിൽ നിന്നും കിലോയ്ക്ക് ഈടാക്കുന്നത്. പൂനെയിൽ നിന്നുമാണ് സ്‌ട്രോബറി കൃഷിയ്ക്കുള്ള തൈകൾ കൊണ്ടുവരുന്നത്. പ്രത്യേകം തയാറാക്കിയ ശീതികരിച്ച വാഹനത്തിലാണ് തൈകൾ എത്തിക്കുന്നത്.
പ്രദേശത്ത് എത്തുന്ന സഞ്ചാരികൾ ധാരാളമായി ഫാമുകൾ സന്ദർശിക്കാൻ എത്തുന്നുണ്ട്. സ്‌ട്രോബറി കൂടാതെ, ബട്ടർ ബീൻസ്, ക്യാരറ്റ്,ക്യാബേജ് എന്നിവ ഇവിടെ വളരുന്നു.