web analytics

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് ഇനി മൊബൈൽ ആപ് വഴി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഇനി മൊബൈൽ ആപ് വഴി പഞ്ചിങ് നടത്താം. ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത സർക്കാർ ഓഫീസുകളിലാണ് ആപ്പ് വഴിയുള്ള പഞ്ചിങ് സൗകര്യം ഒരുക്കുന്നത്. ഫെയിസ് റെക്കഗ്നിഷൻ മൊബൈൽ ആപ് വഴി ആയിരിക്കും പഞ്ചിങ്.

അതേസമയം നിലവിൽ മെഷിൻ ഉള്ളയിടത്ത് അത് പ്രവർത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം. സംസഥാനത്തെ സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധപ്പെടുത്തി ശമ്പള ബിൽ അടക്കം തയ്യാറാക്കുന്ന രീതിയാണ് നിലവിൽ പിന്തുടരുന്നത്. നിലവിലെ സംവിധാനം സംവിധാനം എൽ സീറോ അടിസ്ഥാനത്തിൽ ഉള്ളതാണ്.

എന്നാൽ കുറച്ചുകൂടി സുരക്ഷിതമായ എൽ വൺ സംവിധാനത്തിലേക്ക് ബയോമെട്രിക് സംവിധാനം മാറണമെന്ന് യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്.

സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തന്നെ മൊബൈൽ ആപ്പ് തുടക്കം കുറിച്ചിരുന്നു. ഈ രീതി വളരെ സുഗമമായി പോകുന്ന പശ്ചാത്തലത്തിലാണ് നിലവിൽ പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് വേണമെന്ന് സർക്കാർ തീരുമാനത്തിലെത്തിയത്.

പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാം, കെ.സി. വേണുഗോപാലിനെ മാറ്റിയാൽ കേന്ദ്രം ഭരിക്കാം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും കെ സുധാകരനെ മാറ്റിയതിൽ കടുത്ത പ്രതിഷേധവുമായി അണികൾ.

കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.

സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരനോളം വരില്ല വേറെ ഒരുത്തനെന്നും കേരളത്തിലെ സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവാണ് കെ സുധാകരൻ എന്നുമാണ് ഫ്ലെക്സിലെ വാചകങ്ങൾ.

സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ കേന്ദ്രം ഭരിക്കാമെനും പോസ്റ്ററിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

Related Articles

Popular Categories

spot_imgspot_img