web analytics

ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകും; മുന്നറിയിപ്പുമായി നാസ

ന്യൂഡൽഹി: ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉൽക്ക ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്.

612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റർ) വീതിയാണുള്ളത്. അപകടകാരിയായ ഉൽക്കകളുടെ ഗണത്തിൽപ്പെടുന്നതാണിത്.

ഭൂമിയുമായി കൂട്ടിയിടിച്ചാൽ നാശം വിതയ്ക്കാൻ തക്ക വലുപ്പമുള്ളവയാണിതെന്ന് വിദ​ഗ്ദർ പറയുന്നു. 42 ലക്ഷം കിലോമീറ്റർ അകലെ, അല്ലെങ്കിൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 11 മടങ്ങ് ദൂരത്ത് കൂടിയാണിത് കടന്നുപോകുന്നത്.

വലുപ്പം കൊണ്ട് മാത്രമല്ല ഇവയെ അപകട വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ അപ്പോളോ ടൈപ്പ് നിയർ എർത്ത് ഒബ്ജക്റ്റ് (എൻഇഒ) ആയി തരംതിരിച്ചിരിക്കുന്നത്.

നാസയുടെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ഗ്ലോബൽ നെറ്റ് വർക്ക്‌സ് ടെലസ്‌കോപ്പുകൾ വഴി ഇത്തരം ഉൽക്കകളെ നിരീക്ഷിച്ച് വരുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന നിരവധി ഉപഗ്രങ്ങൾ ഇത്തരത്തിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img