മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം; 2 പഞ്ചായത്തുകളിലും ഒരു വാർഡിലും നിയന്ത്രണം

മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി വീട്ടിൽ നിന്നു അധികം പുറത്തു പോകാത്ത ആളാണെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന കാര്യം പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും തന്നെ ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിപ വെറസ് സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോ​ഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും.

വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർ‍ഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും, മറാക്കര, എടയൂർ പഞ്ചായത്തുകളിലും കർശന നിയന്ത്രണമുണ്ടാകും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.

വൈറസി നെറ ഉറവിടത്തെ കുറിച്ചു വ്യക്തമായ വിവരമില്ല. ഹൈ റിസ്ക് കാറ്റ​ഗറിയിൽ ഉൾപ്പെട്ട 7 പേരുടെ സാമ്പിൾ പരിശോധിച്ചിരുന്നു. ഇതിൽ ഏഴും നെ​ഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്നാണ് യുവതിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിപ ലക്ഷണങ്ങൾ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

nipah-everyone-in-malappuram-must-wear-masks

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

അഫ്ഗാൻ ഭൂചലനം; 600ലേറെ മരണം

അഫ്ഗാൻ ഭൂചലനം; 600ലേറെ മരണം കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലണ്ടായ വൻ ഭൂചലനത്തിൽ 600ൽ...

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

ഷഹബാസിനെ അവഗണിച്ച് മോദിയും പുടിനും

ഷഹബാസിനെ അവഗണിച്ച് മോദിയും പുടിനും ബെയ്ജിങ്: നിരവധി രാജ്യങ്ങളിലെ ഭരണാധികാരികൾ ഒത്തു ചേർന്ന...

Related Articles

Popular Categories

spot_imgspot_img