കൊച്ചി: അക്ഷയതൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 70,200 രൂപയിലെത്തി. ഗ്രാമിന് 8,775 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
ഇന്നലെ 71,840 രൂപയായിരുന്നു പവന്റെ വില. എന്നാൽ വില കൂടുതലിലും അക്ഷയ തൃതീയയോടനുബന്ധിച്ച് സ്വർണം വാങ്ങാൻ ആളുകളുടെ കുത്തൊഴുക്കാണ് ജ്വല്ലറികളിൽ അനുഭവപ്പെട്ടിരുന്നത്. ഇന്നലെ മാത്രം 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണം വില്പന നടത്തിയെന്നാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില
ഏപ്രിൽ 20- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 21- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 72120 രൂപ
ഏപ്രിൽ 22- ഒരു പവൻ സ്വർണത്തിന് 2200 രൂപ ഉയർന്നു. വിപണി വില 74,320 രൂപ
ഏപ്രിൽ 23- ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
ഏപ്രിൽ 24- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72,040 രൂപ
ഏപ്രിൽ 25-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രിൽ 26-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രിൽ 27-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രിൽ 28- ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 71,520 രൂപ
ഏപ്രിൽ 29- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 71,840 രൂപ
ഏപ്രിൽ 30- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,840 രൂപ