web analytics

അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസ്

കണ്ണൂര്‍: അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്.

കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം നടന്നത്. ചെങ്ങളായി പരുപ്പായിൽ റിഷാദിനാണ് ക്രൂര മർദനമേറ്റത്. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ സമീപവാസികളായ
നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെയാണ്. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു.

എന്നാൽ, അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു.

തുടർന്ന് മാതാവിനെ അവിടെവച്ച് മർദിച്ചെന്നാണ് പരാതി. ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി.

ഇതിന്‍റെ വൈരാഗ്യത്തിൽ പ്രതികൾ പിന്നാലെയെത്തി മർദിച്ചെന്നാണ് രജിസ്റ്റർ ചെയ്ത കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിവാഹവാഗ്ദാനം നൽകി വൈദികന്റെ ക്രൂരത; പീഡനക്കേസിൽ ഒടുവിൽ അറസ്റ്റ്!

വിവാഹവാഗ്ദാനം നൽകി വൈദികന്റെ ക്രൂരത; പീഡനക്കേസിൽ ഒടുവിൽ അറസ്റ്റ്! പേരാവൂർ: വിവാഹവാഗ്ദാനം നൽകി...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img