എഡിജിപി എം ആര്‍ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശിപാര്‍ശതിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാര്‍ശ. ഇത്ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ ഐ ബി റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് വീണ്ടും ശിപാര്‍ശ നൽകിയത്.
കേരളത്തിൻ്റെ അടുത്ത ഡിജിപിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ അജിത് കുമാറും ഉള്‍പ്പെട്ടിരിക്കെയാണ് ഡിജിപിയുടെ നടപടി. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിരുന്നു.
നേരത്തെ അജിത് കുമാറിന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്. അതേസമയം എഡിജിപി വിജയനെതിരെ വ്യാജമൊഴി നല്‍കിയ കേസില്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വേണ്ടിയാണ് അജിത് കുമാര്‍ നേരത്തെ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.









