web analytics

വനംകയ്യേറ്റത്തിന് നേരേ കണ്ണടച്ച് വനംവകുപ്പ്; തിരിച്ചുപിടിക്കാനുള്ളത് 5010.579 ഹെക്ടർ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത് 5010.579 ഹെക്ടർ വനഭൂമി. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇടുക്കി, മലപ്പുറം,വയനാട്,പാലക്കാട് ജില്ലകളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്ന് വനം വകുപ്പ് തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇടുക്കിയിൽ മാത്രം ഒഴിപ്പിക്കാനുള്ളത് 1452 ഹെക്ടർ വനഭൂമിയാണ്.

കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്.

മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ കുറവാണ്. ഹൈറേഞ്ച്, നോർത്ത്, ഈസ്റ്റ് സർക്കിളുകളിലാണ് കയ്യേറ്റങ്ങൾ കൂടുതലും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 63.89575 ഹെക്ടർ വനഭൂമി തിരിച്ചു പിടിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 13.956 ഹെക്ടർ വനഭൂമി മാത്രമാണ് തിരിച്ചു പിടിച്ചത്.

സർവെയിൽ 1977-ന് മുമ്പുതന്നെ 650തിലേറെ ആളുകൾ വനഭൂമി കൈയേറിയതായി വകുപ്പുതന്നെ സമ്മതിക്കുന്നു. എന്നാൽ, വകുപ്പുതല അന്വേഷണം സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലെന്നതാണ് യാഥാർഥ്യം.

കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയിട്ടും അത് നടപ്പിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പിടിപാടുള്ളവർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പിക്കുകയാണ് പതിവ്. അങ്ങനെ വനഭൂമി തിരിച്ചുപിടിച്ചു എന്നുപറയുന്നത് പ്രഹസനമായി മാറുകയാണ്. 2018-ൽ വനഭൂമി കൈയേറ്റം നടത്തിയവർക്കെതിരെ പത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴും വനംവകുപ്പ് സർവെ നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img