പേരണ്ടൂര്‍ കനാലില്‍ പടക്ക മാലിന്യം തള്ളി; 12500 രൂപ പിഴ

കൊച്ചി: വിഷു ദിനത്തില്‍ തേവര പേരണ്ടൂര്‍ കനാലില്‍ പ്ലാസ്റ്റിക് അടക്കം പടക്കമാലിന്യങ്ങള്‍ തള്ളിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം.

എളമക്കര നേര്‍ത്ത് ഡിവിഷനിലെ ഗ്രീന്‍ ട്രിപ്പിള്‍ ലൈനിലുള്ള ഫല്‍റ്റ് സമുച്ഛയത്തിലെ താമസക്കാരനായ അരുണ്‍ കിഷോറില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് 12500 രൂപ പിഴ ഈടാക്കിയത്.

തിങ്കളാഴ്ച രാത്രിയില്‍ ഫ്‌ലാറ്റിന് സമീപം പടക്കം പൊട്ടിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പേരണ്ടൂര്‍ കനാലില്‍ തള്ളിയെന്ന് കാട്ടി പ്രദേശവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് നടപടി.

സ്ഥലത്തെത്തിയ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കനാലില്‍ മാലിന്യം കണ്ടെത്തുകയും ചെയ്തു. ഫല്‍റ്റിലെ സെക്യൂരിറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അരുണും മറ്റൊരാളും അന്നേ ദിവസം പടക്കം പൊട്ടിച്ചതായി വിവരം ലഭിച്ചത്.

അരുണിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് 12500 രൂപ പിഴ ഈടാക്കിയ ശേഷം ഇയാളെക്കൊണ്ട് തന്നെ മാലിന്യം കനാലില്‍ നിന്ന് നീക്കം ചെയ്യിച്ചു.

മാലിന്യം നിക്ഷേപിച്ച മറ്റൊരു സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ തൃശൂർ...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

Related Articles

Popular Categories

spot_imgspot_img