തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയിലെത്തി.
ഗ്രാമിന് 95 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയായി. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് 70,000 ത്തിന് താഴെയെത്തിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വരാത്തത് സ്വര്ണവിലയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്. ഇത് 3300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്.









