മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാചാര ​ഗുണ്ട ആക്രമണം; സംഭവം ബെം​ഗളൂരുവിൽ

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ട ആക്രമണം. ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് സദാചാര ​ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമാണ് സ‍ൃഷ്ടിച്ചിരിക്കുന്നത്. യുവതിയോട് ബുർഖ മാറ്റാനും പേര് പറയാനും അക്രമിസംഘം ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.

ഉപദ്രവിക്കരുതെന്ന് ഇവർ കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ ഇവരെ തടഞ്ഞ് വെക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ബെംഗളുരു പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അക്രമി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങൾ എവിടെ നിന്നാണ് പകർത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

മാസപ്പടിയിൽ ഉടൻ ഇടപെടാൻ ഇഡി; കുറ്റപത്രം കൈമാറാൻ തീരുമാനം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇടപെടാനുള്ള നീക്കവുമായി ഇഡി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം ഉടൻ ഇഡിയ്ക്ക് കൈമാറാൻ ധാരണയായി.

കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഇഡി ഉദ്യോ​ഗസ്ഥർ അപേക്ഷ നൽകിയിരുന്നു. പിന്നീട് കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും.

അടുത്ത ആഴ്ചയോടെ 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാൻ ഇവർക്ക് മേൽക്കോടതികളെയും സമീപിക്കാവുന്നതാണ്.

114 രേഖകൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി കുറ്റപത്രത്തിൽ കേസ് എടുത്തത്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള സംഭവങ്ങൾ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

1.72 കോടിരൂപ വീണയും കമ്പനിയും സേവനം നൽകാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീർപ്പിലും കണക്കുകൾ ശരിവച്ചു.

വീണ വിജയനും കമ്പനിക്കും രാഷ്ട്രീയനേതാക്കൾക്കുമെല്ലാം ഇത്തരത്തിൽ പണം നൽകിയതടക്കം, സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎൽ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img