കിഴക്കൻ ലണ്ടനിലെ ഐൽ ഓഫ് ഡോഗ്‌സിന് സമീപത്തെ മാരിടൈം ക്വേയിൽ തേംസ് നദിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക സമയം ഒൻപതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപ് തേംസ് നദിയിൽ കാണാതായ 11 കാരിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 നാണ് നോർത്ത് വൂൾവിച്ചിലെ ബാർജ്ഹൗസ് കോസ്വേയിൽ വെള്ളത്തിൽ ഇറങ്ങിയ ശേഷം കളിച്ചുകൊണ്ടിരുന്ന 11 കാരി കാലിയ കോവയെ കാണാതായത്.
ബോട്ടുകൾ നദിയിലേക്കിറക്കുന്ന വഴുക്കലുള്ള പ്രദേശത്ത് തെന്നി നദിയിൽ വീണതാണ് കാലിയ. മൃതദേഹം ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും ബന്ധുക്കളെ വിവരം അറിയിച്ചെന്ന് അധികൃതർ അറിയിച്ചു.
കാലിയ കോവ വെള്ളത്തിൽ വീഴുന്നത് നേരിട്ട് ആരും കണ്ടിട്ടില്ലാത്തതിനാൽ തന്നെ കുട്ടിയെ എങ്ങനെയും കണ്ടെത്തണം എന്ന ലക്ഷ്യത്തോട് രക്ഷാപ്രവർത്തകർ തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. നദിക്കരയിൽ നിന്നും കുട്ടിയുടെ ഷൂസ്, സോക്‌സ്, കോട്ട്, ഫോൺ എന്നിവ കണ്ടെത്തിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
സമൂഹ മാധ്യമങ്ങളിൽ താരമായ പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡ കേസിൽ കോയമ്പ ത്തൂർ സ്വദേശി പാസ്റ്റർ ജോൺ ജബരാജ് (37) അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കോ യമ്പത്തൂർ പോലീസ് അറസ്റ്റുചെയ്തത്.
സമൂഹമാധ്യമങ്ങ ളിലൂടെ തമിഴ്നാട്ടിൽ ഏറെ പ്രശസ്തനായ സുവിശേഷ പ്രഘോഷകനാണ് ഇയാൾ. 2024 മേയിൽ ആണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ 14, 17 വയ സ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
കുട്ടികളുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയ സമയത്തായിരുന്നു പീഡനം. ഇതിനുശേഷം ഇയാൾ ലങ്ങളിൽ സുവിശേഷ പ്രഘോഷണം തുടർന്നു. സംഭവംനടന്ന് 11 മാസത്തിനുശേഷ മാണ് കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽ കിയത്.
പോലീസ് കേസെടുത്ത തോടെ ഇയാൾ മൂന്നാറിലേക്ക് കടന്നു.
ഇവിടെ ഒളിവിൽ കഴി യുകയായിരുന്ന ഇയാളെ അറ സ്റ്റു ചെയ്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനെയാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മുറിയിൽ ഒറ്റയ്‌ക്കാണ് കുട്ടി താമസിച്ചിരുന്നത്. മരണകാരണം അറിവായിട്ടില്ല.