തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്.

ജേഷ്ഠൻ രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗാംഗുലിയെ കുത്തിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. കുടുംബ കലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഗാംഗുലി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. യാത്രക്കാർ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. കല്ലെറിഞ്ഞ ഏഴോം സ്വദേശി പിടിയിലായത്. കണ്ണൂർ ആർപിഎഫ് ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

വലിയ പാറകഷ്ണങ്ങളാണ് പ്രതി ട്രെയിനിന് നേരെ എറിഞ്ഞത്. അതേസമയം റെയിൽവേ ട്രാക്കിൽ കയറി അക്രമം നടത്തിയതിന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img