മുംബൈയിലുണ്ടായ കനത്ത മഴയിലും പൊടിക്കാറ്റിലും കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു. 59 പേര്‍ക്ക് പരുക്കേറ്റു. മുംബൈ ഘട്‌കോപ്പറില്‍ ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡ് ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്.
ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വാഹനങ്ങൾ ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായത്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
Mumbai never witnessed such high power storms. #MumbaiRains pic.twitter.com/bqYMdsuBgW
— Godman Chikna (@Madan_Chikna) May 13, 2024