50 മിനിറ്റുകൊണ്ട് 780 മീറ്റർ; ആലുവയിൽ എൽ കെ ജി വിദ്യാർത്ഥി നീന്തിക്കയറിയത് ചരിത്രത്തിലേക്ക്;ആഴം ഏറെയുള്ള ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിലേക്കായിരുന്നു നീന്തൽ

ആലുവ: എൽകെജി വിദ്യാർത്ഥി പെരിയാർ നീന്തിക്കടന്നു. ആലുവ കീഴ്മാട് സ്വദേശി നിയാസ് നാസറിന്റെയും ജുനിതയുടേയും മകൻ അയാൻ അഹമ്മദ്(5) ആണ് പെരിയാർ നീന്തിക്കടന്നത്. 50 മിനിറ്റുകൊണ്ട് 780 മീറ്റർ ദൂരമാണ് അയാൻ നീന്തിയത്. പെരിയാറിൽ ആഴം ഏറെയുള്ള ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിലേക്കായിരുന്നു നീന്തൽ.മൂന്ന് മാസം കൊണ്ടാണ് അയാൻ നീന്തൽ പഠിച്ചത്. അത് തന്നെയാണ് പരിശീലകൻ സജി വളാശ്ശേരി എല്ലാവരോടും പറയാൻ ശ്രമിക്കുന്നതും. 5 വയസ്സുകാരന് മൂന്ന് മാസത്തിൽ നീന്തൽ പഠിക്കാമെങ്കിൽ ആർക്കും കഴിയും ഒന്ന് മനസ്സ് വെച്ചാൽ.

മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആലുവയിലെ നീന്തൽ പരിശീലന കൂട്ടായ്മയാണ് അയാന് പരിശീലനം നൽകിയത്.
സ്വമ്മിംഗ് ക്ലബിൽ 1500 പേരെ പരിശീലിപ്പിക്കാനാകും. 15 വർഷത്തിൽ ഭിന്നശേഷിക്കാരടക്കം 9500 പേരാണ് ഇവിടെ നിന്ന് നീന്തി കരകയറിയത്. അതും സൗജന്യമായി.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!