ആലുവയിൽ ചായ കുടിക്കുന്നതിനിടെ തർക്കം; 70 വയസ്സുകാരനെ കത്രികക്ക് കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്

ആലുവയിൽ പറവൂർ കവലയിലുള്ള ഹോട്ടലിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. ഏഴിക്കര സ്വദേശി ശ്രീനിവാസൻ ആണ് കൊലപാതകം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചായ കുടിക്കുന്നതിനിടെ ഉണ്ടായ തർക്കം ഉണ്ടാവുകയും ശ്രീനിവാസൻ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. (A 70-year-old man was stabbed to death by his friend in aluva)

ഇന്നലെ മദ്യപിച്ചതിനെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു.

Also Read:

സൗന്ദര്യമില്ല, സ്ത്രീധനവും കുറവ്; യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ച ഭർത്താവിനെതിരെ കേസ്

കണ്ണൂർ: സൗന്ദര്യമില്ലെന്നു പറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ച ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്ത് പോലീസ്. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവർക്കെതിരെയാണ് ചെറുപുഴ പോലീസ് കേസെടുത്തത്. 2016 മേയ് എട്ടിന് ആണ് ഇരുവരും വിവാഹിതരായത്.(woman complaint against husband)

എന്നാൽ ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് രഹ്നയുടെ പരാതി. കഴിഞ്ഞ 29-ന് രാത്രി ഒൻപതിന് ഒന്നാംനിലയിലെ കിടപ്പുമുറിയിൽവെച്ച് മർദിച്ചപ്പോൾ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മർദിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇവരുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നടപടിയെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img