ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.(7 maoists killed in encounter at telangana)
കൊല്ലപ്പെട്ട ഏഴുപേരിൽ പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും ഉൾപ്പെട്ടിട്ടുണ്ട്. എടൂർ നഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് അറിയിച്ചു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മാസം 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സേന ജാഗ്രത വർധിപ്പിച്ചിരുന്നു.