web analytics

മുമ്പെങ്ങുമില്ലാത്ത വിധം ചുട്ടുപൊള്ളുന്നത് വെറുതെയല്ല, കാരണം ഇതാണ്

തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധം കേരളം ചുട്ടുപൊള്ളുകയാണ്. ഇത്തവണ ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിരുന്നു.

മാർച്ചിൽ വേനൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മഴ കൂടിയതിനു മുഖ്യ കാരണം ശൈത്യകാല മഴയിലുണ്ടായ കുറവാണെന്നാണ് വിലയിരുത്തൽ.
ഒറ്റയടിക്ക് 66% കുറവാണ് ശൈത്യകാല മഴയിലുണ്ടായത് ഇത് താപനില ഉയരാൻ കാരണമായി.

ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രമാണ്. 2009 ന് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം കൂടിയായി 2025 മാറി.
കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023 ൽ 37.4 എം എം മഴയും 2022 ൽ 57.1 എം എം മഴയുമാണ് കേരളത്തിൽ കിട്ടിയത്.

ഇത്തവണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയിൽ രേഖപെടുത്തിയത് 30 എം എം മഴയായിരുന്നു. ജനുവരിയിൽ 9 ദിവസവും ഫെബ്രുവരിയിൽ 7 ദിവസവും മാത്രമാണ് ഈ വർഷം ചെറിയ തോതിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത്.

ഇനിയുള്ള 2 – 3 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്.

ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന വിവരം. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം.

ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

Related Articles

Popular Categories

spot_imgspot_img