49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5
കോട്ടയം: 2025-ലെ ചലച്ചിത്രങ്ങള്‍ക്കായുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ തീയറ്ററുകളിലൂടെയോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയോ റിലീസ് ചെയ്തതും സെന്‍സര്‍ ചെയ്തതുമായ ചിത്രങ്ങളാണ് പരിഗണിക്കുക.
അമേരിക്കൻ ഭീഷണി; മധ്യപൂർവേഷ്യ മുൾമുനയിൽ
മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനും അവാര്‍ഡ്
കേരളത്തില്‍ ഈ കാലയളവില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്ത കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനും പ്രത്യേക അവാര്‍ഡ് നല്‍കും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 5 വരെ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങൾക്ക്
കൂടുതല്‍ വിവരങ്ങള്‍ക്കായി തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം–686001 ഫോൺ: 9846478093 എന്ന വിലാസത്തിലോ
keralafilmcritics@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.
ജനനായകൻ പൊങ്കലിന് എത്തില്ല; ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ
വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ പൊങ്കൽ റിലീസിന് എത്തില്ല.
ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ നൽകി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.
കേസ് പൊങ്കലിന് ശേഷം
ചിത്രവുമായി ബന്ധപ്പെട്ട ഹർജി ഇനി പൊങ്കൽ അവധിക്ക് ശേഷം, 21-ന് ശേഷം മാത്രമേ പരിഗണിക്കൂ.
ഇതോടെ ജനനായകൻ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്താനുള്ള സാധ്യത പൂർണമായും മങ്ങി.
രാവിലെ അനുമതി, വൈകിട്ട് സ്റ്റേ
ഇന്ന് രാവിലെ ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകിയത്.
സുപ്രീം കോടതിയിലേക്ക് നിർമാതാക്കൾ
ഡിവിഷൻ ബെഞ്ച് ഉത്തരവിന് പിന്നാലെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിൽ നിന്ന് അടിയന്തരമായി അനുകൂല വിധി ലഭിച്ചില്ലെങ്കിൽ, ജനനായകന്റെ റിലീസ് പൊങ്കലിന് അപ്പുറത്തേക്ക് നീളുമെന്ന് ഉറപ്പായി.
English Summary:
Applications for the 49th Kerala Film Critics Awards are open until February 5. Films released, censored, or premiered on OTT platforms in 2025 are eligible, including Indian-language films released in Kerala. Meanwhile, Vijay’s Jananayakan has missed its Pongal release after a division bench of the Madras High Court stayed the earlier order permitting release and a U/A certificate.









