യു.കെ.യിലും യൂറോപ്പിലെ മറ്റു പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ പുറത്തുവന്ന ഒരു ഞെട്ടിക്കുന്ന വിവരമാണിപ്പോൾ ചർച്ചയാകുന്നത്. ഗ്യാസ് സ്റ്റൗ ഉപയോഗം മൂലം ഹൃദയം, ശ്വാസകോശ രോഗങ്ങളാൽ 40,000 യൂറോപ്യന്മാർ വർഷം മരണപ്പെടുന്നതായി കണക്കുകൾ പറയുന്നു. 40,000 people die annually in Europe from this cause
സ്‌പെയിനിലെ ജാം ഐ. സർവകലാശാലയിലെ പരിസ്ഥിതി, ആരോഗ്യ ഗവേഷണ ലാബാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. യൂറോപ്പിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നതിനേക്കാൾ ഇരട്ടി അളവാണിത്. നൈട്രജൻ ഡയോക്‌സൈഡാണ് പ്രശ്‌നങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും മരണകാരണമാകുന്നത്.
പുറത്തെ വായുവിനെ വേണ്ട ഗുണമേന്മയുടെ തോത് നിശ്ചയിച്ച് യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ വീടിനുള്ളിലെ വായുവിന്റെ നിലവാരം സംബന്ധിച്ച് പരിധി നിശ്ചയിച്ചിട്ടില്ല.
പാചകം ചെയ്യുമ്പോൾ ജലാനകൾ തുറന്നിടുകയും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് വീടിനുള്ളിലെ വായുവിന്റെ നിലവാരം ഉയർത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇലക്ട്രിക് വസ്തുക്കൾ പാചകത്തിനായി ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന നിർദേശമാണ് ഗവേഷകർ പുറത്തുവിടുന്നത്.