web analytics

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് മോഷണം നടന്നത്. ആനക്കുഴിക്കര സ്വദേശി റഈസിന്‍റെ പണമാണ് നഷ്ടമായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.

കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് പണം കാറില്‍ സൂക്ഷിച്ചിരുന്നത്. റഈസിന്‍റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തു നിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു മൊഴി നൽകിയത്. അതേസമയം പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.

റഈസിന്‍റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുറുപ്പംപടിയിലെ പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; കേസിൽ പ്രതി ചേർക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പീഡനം നടത്തിയിരുന്നതെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പ്രതി ധനേഷ് ലൈം​ഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷം ഇവരുടെ അമ്മയെയും പ്രതി ചേർക്കും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ് കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ രക്തക്കറ പുരണ്ട...

Related Articles

Popular Categories

spot_imgspot_img